modi-rahul-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് വാചകകസർത്ത് മാത്രമാണെന്നും ഭരണം വിനാശകരമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. യുവജനങ്ങളിലെ തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു മോദിക്കെതിരെയുള്ള രാഹുൽഗാന്ധിയുടെ വിമർശനം.

കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില വില ലഭിക്കുന്നില്ല. യുവജനങ്ങൾക്ക് തൊഴിലുമില്ല. വാചകമടി രാജാവിന്റെ വിനാശമായ ഭരണം നടക്കുമ്പോൾ കർമ്മം ചെയ്യുന്നവർക്ക് യാതൊന്നും ലഭിക്കുന്നില്ലെന്നും രാഹുൽ ട്വിറ്രറിൽ കുറിച്ചു.

ഉത്തർപ്രദേശിലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള റിപ്പോർട്ടിനൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

किसानों को सही दाम नहीं मिलता,
युवाओं को सही काम नहीं मिलता।
जुमले-राजा के चौपट राज में,
किसी कर्मयोगी को सम्मान नहीं मिलता।https://t.co/iPeBHrPPrH

— Rahul Gandhi (@RahulGandhi) February 6, 2019