ps-sreedharan-pilla

തിരുവനന്തപുരം: സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും വിശ്വാസി സമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഇവർക്ക് വിശ്വാസികൾ മാപ്പുനൽകില്ലെന്ന് കാലം തെളിയിക്കുമെന്നും ശ്രീധരൻപിളള കൂട്ടിച്ചേർത്തു.


മൂന്നര മണിക്കൂർ വാദം, നാടകീയ രംഗങ്ങൾ; വിധി മാറ്റരുതെന്ന് സർക്കാരും ബോർഡും ശബരിമല പ്രശ്നത്തിന്റെ തുടക്കം മുതൽ തന്നെ ഇടതു സർക്കാർ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകർക്കുകയെന്ന സി.പി.എം പരിപാടി നടപ്പാക്കാൻ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്ന് ബിജെപി തുറന്നു കാട്ടി. ബി.ജെ.പി പറഞ്ഞതൊക്കെ ശരിവയ്ക്കുന്നതാണ് സംസ്ഥാനസർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ കൈക്കൊണ്ട നിലപാട്. യുവതീപ്രവേശത്തിനുള്ള വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണു സർക്കാരിന്റെയും ബോർഡിന്റെയും. ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോർഡ് മുൻ നിലപാടിനു വിരുദ്ധമായി ഇപ്പോൾ ആചാരലംഘനത്തിന് അനുകൂലമായ അഭിപ്രായമാണു കൈക്കൊണ്ടിട്ടുള്ളത്- ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനപരിശോധനാ ഹർജികളിൽ ഇന്ന് പറഞ്ഞില്ല. പ്രധാന പുനപരിശോധനാ ഹർജികളും ഇതിനെതിരായ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാദവും കേട്ട സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതിയിൽ വാദം ഉന്നയിക്കാൻ കഴിയാത്തവർക്ക് വാദം എഴുതി നൽകാൻ കോടതി ഏഴുദിവസത്തെ സമയം അനുവദിച്ചു. ഇതോടെ ഇനി ശബരിമല നടതുറക്കുന്ന ഈ മാസം 13 ന് മുമ്പ് വിധിയുണ്ടാകില്ലെന്ന് വ്യക്തമായി.