sabarimala-

തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ശബരിമല കർമ്മ സമിതി. ദേവസ്വം ബോർഡിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർമ്മ സമിതി അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും.

പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും കർമ്മസമിതി അറിയിച്ചു.

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ശബരിമലയിൽ യുവതീ പ്രവേശനം ആകാമെന്നും ഇന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി സുപ്രിംകോടതിയിൽ അറിയിച്ചിരുന്നു.

അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ ദേവസ്വം ബോർഡ് അഭിഭാഷകൻ ഭരണഘടനയുടെ ധാർമികത സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്നും അറിയിച്ചു. പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.