തിരുവനന്തപുരം: പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന ഡി. വിനയചന്ദ്രന്റെ ആറാം ചരമവാർഷിക ദിനമായ 11ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ 'വിനയചന്ദ്രിക'- ഡി. വിനയചന്ദ്രൻ കാവ്യോത്സവം സംഘടിപ്പിക്കുന്നു. ഡി. വിനയചന്ദ്രൻ സ്നേഹക്കൂട്ടം, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. പരിപാടി രാവിലെ 10ന് നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ലൈബ്രേറിയൻ പി.കെ. ശോഭന അദ്ധ്യക്ഷയാകും. പ്രദീപ് പനങ്ങാട്, എം.ബി. ഗംഗാപ്രസാദ് എന്നിവർ സംസാരിക്കും. തുടർന്ന് വിനയചന്ദ്രൻ കാവ്യ പഠനവേദി നടക്കും. കെ.ബി. പ്രസന്നകുമാർ മോഡറേറ്ററാകും. ഡോ. സജയ് .കെ.വി, ഡോ.കെ.ബി. ശെൽവമണി, ഡോ. സി. ഉദയകല, ഡോ. സ്വപ്ന ശ്രീനിവാസൻ, ഡോ. ആശ നജീബ്, ഡോ. ജെസി നാരായണൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് നാലു മുതൽ വിനയചന്ദ്രൻ അനുസ്മരണവും കവിയരങ്ങും നടക്കും. എം.എസ്. സന്തോഷ്, ചായം ധർമ്മരാജൻ, അമ്പലപ്പുഴ ശിവകുമാർ, ശാന്തൻ, ശാന്ത തുളസീധരൻ, കെ. ഇന്ദുലേഖ, ബിജു ബാലകൃഷ്ണൻ, സുമേഷ് കൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.