ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബ്ളോക്ക് ബസ്റ്റർ തമിഴ് ചിത്രം ഇമൈക്കാ നൊടികൾ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. അഞ്ജലി സി.ബി.െഎ എന്നാണ് തെലുങ്കിലെ പേര്. ആർ. ജ്ഞാനമുത്തു സംവിധാനം ചെയ്ത ഇൗ സസ്പെൻസ് ത്രില്ലറിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ്കശ്യപാണ് പ്രതിനായക വേഷം അവതരിപ്പിച്ചത്.
അതിഥി വേഷത്തിൽ വിജയ്സേതുപതി പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ അഥർവ, ദേവൻ, റാഷിഖന്ന എന്നിവരും പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
വിശ്വശാന്തി ക്രിയേഷൻസാണ് ചിത്രത്തിന്റെ തെലുങ്ക് ഡബിംഗ് റൈറ്റ് സ്വന്തമാക്കിയത്.
ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.