മാർക്കോണി മത്തായി എന്ന ടൈറ്റിൽ കഥാപാത്രമായി ജയറാം ഇന്നലെ കാമറയ്ക്ക് മുന്നിലെത്തി .
സനിൽ കളത്തി ൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായിയുടെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരിയിൽ ആരംഭിച്ചത്. ഗോവയിലായിരുന്നു ആദ്യ ഷെഡ്യൂൾ.അതിൽ ജയറാമുണ്ടായിരുന്നില്ല.ആത്മീയ രാജനാണ് നായിക . മക്കൾ സെൽവൻ വിജയ് സേതുപതിയാണ് മറ്റൊരു താരം. മാർച്ച് ആദ്യം വിജയ് സേതുപതി എത്തും. ആറു ദിവസത്തെ ഡേറ്റാണ് താരം നല്കിയിട്ടുള്ളത്.രജീഷ് മിഥിലയും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
ലാൽ ബഹദൂർ ശാസ്ത്രി, വാരിക്കുഴിയിലെ കൊലപാതകം എന്നീ സിനിമകളുടെ സംവിധായകനാണ് രജീഷ്. കാമറ സജൻ കളത്തിൽ. സത്യം മൂവീസാണ് നിർമ്മിക്കുന്നത്.