മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മംഗളകർമ്മങ്ങൾക്ക് പങ്കെടുക്കും. സഹപ്രവർത്തകരുടെ സഹകരണം. ജോലികൾ നിശ്ചിത സമയത്തിൽ തീർക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും. ഉദ്യോഗത്തിൽ മാറ്റം, വസ്തുവില്പനയ്ക്ക് തയ്യാറാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രതീക്ഷിച്ചതിലുപരി ലാഭം. ബന്ധുസഹായം. ഉദ്യോഗം ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രത്യുപകാരം ചെയ്യാൻ അവസരം. ആത്മസംയമനം പാലിക്കും, വിട്ടുവീഴ്ചാ മനോഭാവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബത്തിൽ സമാധാനം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. വാക്കും പ്രവൃത്തിയും വിജയിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ ഗൃഹപ്രവേശനം, ഭക്ഷണം ക്രമീകരിക്കും. അപാകതകളിൽ അസ്വാസ്ഥ്യം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദൗത്യങ്ങൾ പൂർത്തീകരിക്കും, അഹോരാത്രം പ്രവർത്തിക്കും. മുൻകോപം നിയന്ത്രിക്കണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധനം ലഭിക്കും. ആരോഗ്യം തൃപ്തികരമാകും. സ്വയം പര്യാപ്തത ആർജ്ജിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യവസായം നവീകരിക്കും., സഹപ്രവർത്തകരുടെ സഹായം, വിദഗ്ദ്ധ നിർദ്ദേശം തേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ പ്രവർത്തന മേഖല, ഉപരിപഠനത്തിൽ വിജയം, തീർത്ഥയാത്രകൾക്ക് അവസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാതാപിതാക്കളെ സംരക്ഷിക്കും. ആവശ്യങ്ങൾ പരിഗണിക്കും. പാരമ്പര്യ പ്രവർത്തനങ്ങൾ പിൻതുടരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിയന്ത്രണങ്ങൾക്ക് വിധേയമാകും. ഉപരിപഠനത്തിന് അവസരം, വിദഗ്ദ്ധോപദേശം സ്വീകരിക്കും.