police

തിരുവനന്തപുരം:സി.ഐമാരായി തരംതാഴ്‌ത്തിയ പതിനൊന്ന് ഡിവൈ.എസ്.പിമാരിൽ ആറ് പേരെ വീണ്ടും ഡിവൈ.എസ്.പിമാരാക്കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വി.ജി.രവീന്ദ്രനാഥ്, ഇ.സുനിൽകുമാർ, എം.കെ.മനോജ് കബീർ, കെ.എസ് ഉദയഭാനു, എസ്. അശോക്കുമാർ, ടി.അനിൽകുമാർ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് വീണ്ടും ഡിവൈ.എസ്.പി മാരാക്കിയത്. ആറ് പേരോടും പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു.കേസുകളിലും മറ്റും പ്രതിയായതിന്റെ പേരിലാണ് 11 ഡിവൈ.എസ്.പിമാരെ സി.ഐമാരാക്കി തരംതാഴ്‌ത്തിയത്.