ന്യൂഡൽഹി: ശബരിമല കേസിൽ അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മക്ക് പറയാനുള്ളത് വീണ്ടും കേൾക്കാമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ്ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ പറഞ്ഞതിനു പുറമെ പുതിയ കാര്യങ്ങൾ പറയാനുണ്ടെന്നാണ് അഭിഭാഷകൻ മാത്യൂസ് നേടുമ്പാറ കോടതിയിൽ പറഞ്ഞത്. അതേസമയം, നേരത്തെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ ഇനി വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അഭിഭാഷകർക്കു വാദം എഴുതി നൽകാമെന്നു കോടതി ആവർത്തിച്ചു.
ഇന്നും അഭിഭാഷകൻ കേസ് പരാമർശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഇന്ന് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി മാത്യൂസ് നേടുമ്പാറ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും വാദം കേൾക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും പരിഗണിക്കണോയെന്നതിൽ വാദം കേട്ടപ്പോൾ തന്നെ വാദിക്കാൻ അവസരം ലഭിക്കാത്തവർ നിലപാടുകൾ എഴുതി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹർജികളും അനുബന്ധ ഹർജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാൻ മാറ്റുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും വാദങ്ങൾ എഴുതി നൽകുന്നതിന് 7 ദിവസമാണു കോടതി അനുവദിച്ചത്. എഴുതി നൽകുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയാല്‍ വീണ്ടും തുറന്നകോടതിയില്‍ വാദത്തിന് അവസരം നൽകാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി.
പി.സി ജോർജിനെ രവി പൂജാരി വിളിച്ചതായി തെളിവ്: നിർണായക വിവരങ്ങൾ പുറത്ത്വിട്ട് അന്വേഷണ ഏജൻസികൾ