modi

ബി.ജെ.പിയുടെ പ്രചരണ തന്ത്രങ്ങളിൽ പ്രധാന ആയുധമാണ് സോഷ്യൽ മീഡിയ. എല്ലാ വിധേനയും ബി.ജെ.പി അത് പ്രയോഗിക്കുന്നുമുണ്ട്. പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും ഭരണ നേട്ടങ്ങൾ എന്ന നിലയിൽ നിരവധി ചിത്രങ്ങളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ പലപ്പോഴായും പാർട്ടി പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജമാണെന്ന് സോഷ്യൽ മീഡിയയിൽ പൊളിച്ചടുക്കിയിരുന്നു. ഇപ്പോൾ ബി.ജെ.പി പോസ്റ്റ് ചെയ്ത പുതിയ പോസ്റ്റുകളും പൊളിച്ചടുക്കിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.

ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ നടത്തിയ റാലിയിലെതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മമതയുടെ പ്രതിരോധത്തെ മറികടന്ന് നടത്തിയ റാലി വൻവിജയമാണെന്ന് കാണിക്കാമായി ബി.ജി.പി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ചിത്രങ്ങളാണ് ഇപ്പോൾ ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായിരിക്കുന്നത്.

ബംഗാളിലെ ബി.ജെ.പിയുടെ റാലിയിൽ നിന്ന് എടുത്തതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം അമേരിക്കയിൽ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുകയാണ് ടെക്കികൾ. ഒപ്പം രാജ്യത്തിെ മറ്റ് ചില രാഷ്ട്രീയ പരിപാടികളുടെയും ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും തളിഞ്ഞിട്ടുണ്ട്. ദേശീയ വെബ്സൈറ്റുകളും ടെക്കികളും നടത്തിയ അന്വേഷണത്തിലാണ് അണികളുടെ ഫോട്ടോഷോപ്പ് പണി വീണ്ടും പാളിയത്. മോദി ബംഗാളിലെത്തിയപ്പോൾ തടിച്ചുകൂടിയ ജനാവലി എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ചിത്രം ലക്ഷക്കണക്കിന് മോദി ആരാധകരാണ് ഷെയർ ചെയ്തിരുന്നു. 'സർജിക്കൽ സ്ട്രൈക്ക് ബൈ മോദി' എന്ന തലക്കെട്ടോടെയാണ് ചിത്രം ഫേസ്ബുക്കിലെ 'ലാഫിംഗ് കളേഴ്സ്' എന്ന പേജിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രം 2018 മാർച്ചിൽ വാഷിംഗ്ടണിൽ നടന്ന ഒരു പരിപാടിയുടേതാണെന്നും ടെക്കികളുടെ കണ്ടെത്തിയിട്ടുണ്ട്.

ഗോധി വിജയ് എന്ന ബി.ജെ.പി വക്താവിന്റെ ട്വിറ്ററിലാണ് ചിത്രങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിർത്തിവെക്കേണ്ടിവന്നു എന്ന് പോലും ട്വീറ്റിൽ പറയുന്നു. ഫോട്ടോ എത്തിയതിന് പിന്നാലെ നിരവധി ഷെയറുകളും ലൈക്കുകളുമാണ് ഉണ്ടായത്. ഇയാൾ ആദ്യം പോസ്റ്റു ചെയ്ത ആദ്യത്തെ ചിത്രം 2015 ഫെബ്രുവരി അഞ്ചിന് എടുത്തതാണ്. രണ്ടാമത്തേത് 2013 നവംബർ 17ലെ ചിത്രവും. മൂന്നാമത്തേത് മോദിയുടെ വെബ്സൈറ്റിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ന് ഈ ചിത്രം പലമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ഫേസ്ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

bjp

ഫെബ്രുവരി രണ്ടിനാണ് ബംഗാളിലെ പർഗനാസ് ജില്ലയിൽ നരേന്ദ്രമോദി റാലി നടത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഉപയോഗിച്ച് ചില ദേശീയ മാദ്ധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇത് വളരെ മുൻപ് ഉള്ള ചിത്രമാണെന്നും ഇന്ത്യയിലേത് പോലുമല്ല എന്ന് തെളിഞ്ഞത്. ചിത്രങ്ങൾക്കൊന്നും മോദിയുടെ റാലിയുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ ടെക് വിദഗ്ദർക്ക് അധികസമയം വേണ്ടി വന്നില്ല. ഗൂഗിളിന്റെ റിവേഴ്സ് സെർച്ചിൽ ഒന്ന് തപ്പിയതേയുള്ളു... സംഭവം കൈയ്യോടെ പൊക്കുകയായിരുന്നു.