aashiq-abu

കൊച്ചി: സംവിധായകൻ ആഷിക് അബുവിന്റെ പുതിയ ചിത്രമായ 'വെെറസി'ന് സ്റ്റേ. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് നിർമ്മിച്ച സിനിമയ്‌ക്ക് തന്റെ കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്‌ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രിൽ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആസിഫ് അലി, ഇന്ദ്രൻസ്, സൗബിൻ ഷാഹിർ, പൂർണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.