1. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ മത്സരിക്കേണ്ട എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയുടെ ഭാരവാഹികള്‍ ആരും മത്സരിക്കേണ്ട എന്നാണ് അഭിപ്രായം. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ പോഷക സംഘടന അല്ല എന്നും വെള്ളാപ്പള്ളി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വെള്ളാപ്പള്ളി നിലപാട് അറിയിച്ച് രംഗത്ത് എത്തിയത് ഈ സാഹചര്യത്തില്‍
2. ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ച സാഹചര്യത്തില്‍ അതില്‍ വിവാദം വേണ്ടെന്നും വെള്ളാപ്പള്ളി. ശബരിമല കേസില്‍ അന്തിമ വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റംപറയുന്ന ബി.ജെ.പിയും കോണ്‍ഗ്രസും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും ചോദ്യം
3. അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ ഫോണില്‍ വിളിച്ചിരുന്നതായി ഇന്റലിജന്‍സ് സ്ഥിരീകരണം. പൂജാരി പി.സിയെ വിളിച്ചത്, സെനഗലില്‍ നിന്ന് എന്ന് സൂചന. നേരത്തെ രവി പൂജാരി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് പി.സി ജോര്‍ജ് വെളിപ്പെടുത്തി ഇരുന്നു. ഇക്കാര്യമാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. പി.സിയെയും രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തും എന്നായിരുന്നു പൂജാരിയുടെ ഭീഷണി
4. അതേസമയം, കൊച്ചി ബ്യൂട്ടീപാര്‍ലര്‍ വെടിവയ്പ്പിന് ശേഷം പ്രതികള്‍ മുംബയിലേക്ക് വിളിക്കാന്‍ ശ്രമിച്ചതിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. നടി ലീന മരിയ പോളിന്റെ നെയില്‍ ആര്‍ട്ടിസ്ട്രി സ്ഥിതി ചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ നിന്ന് കോളുകള്‍ പോയിട്ടുള്ളത്, മുംബയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് നമ്പറുകളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് മുംബയ് കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
5. കേസിലെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന അധോലോക നായകന്‍ രവി പൂജാരി കൊച്ചി വെടിവയ്പ്പിന് ശേഷവും സമാന രീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി വിവരം. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി മുംബയ് പൊലീസ്. കഴിഞ്ഞ ഡിസംബര്‍ 15ന് ആയിരുന്നു ബ്യൂട്ടീ പാര്‍ലര്‍ വെടിവയ്പ്പ്
6. നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി ഒന്നാംപ്രതി പള്‍സര്‍ സുനി. നടി നല്‍കിയ കേസില്‍ കക്ഷിചേരണം എന്ന് ആവശ്യ . കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത്. ഇത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടാണ്ടാക്കും . പ്രത്യേക കോടതിയും വനിതാ ജഡ്ജിയും എന്നുള്ള നടിയുടെ ആവശ്യം വിചാരണ നീട്ടാന്‍ എന്നും പള്‍സര്‍ സുനി. കേസില്‍ നടിമാരായ രചനാ നാരായണന്‍ കുട്ടിയും ഹണിറോസും എതിര്‍കക്ഷികള്‍ ആണ്
7. അതേസമയം, കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ ആക്കണം എന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും
8. നേരത്തെ തൃശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുക ആയിരുന്നു. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശം ആണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
9. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്. എ.ഐ.സി.സി ആസ്ഥാനത്ത് വൈകിട്ട് 4.30 നാണ് യോഗം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുക്കും. ഒരോ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പി.സി.സി അധ്യക്ഷന്മാരെയും ജനറല്‍ സെക്രട്ടറിമാരെയും വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലയിരുത്തി ഇരുന്നു
10. തി രഞ്ഞെടുപ്പ് പ്രചരണ പരിപാടികളും ഉയര്‍ത്തിക്കാണിക്കേണ്ട വിഷയങ്ങളും സഖ്യസാധ്യകളും യോഗം വിലയിരുത്തും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് കേരളത്തിലെത്തി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
11. ഇന്നലെ ചുമതല ഏറ്റെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജോതിരാതിദ്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രമായ ഉത്തര്‍പ്രദേശിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യും കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിയാലോചന നടത്തിയിരുന്നു. 9ന് പി.സി.സി അധ്യക്ഷന്‍മാരുടെയും 12ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും.
12. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. വദ്രക്കെതിരെയുള്ള എന്‍ഫോഴ്സ്‌മെന്റ് നീക്കത്തിന് എതിരെ പാര്‍ലമെന്റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയേക്കും. അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുക ആണെന്ന് ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ച ഇന്ന് പാര്‍ലമൊന്റിന്റെ ഇരുസഭകളിലും നടക്കും. ചര്‍ച്ചക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കും
13. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്‌ക്കൊപ്പം വദ്ര എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയത്. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വദ്രയോട് നിര്‍ദേശിച്ചിരുന്നു.