അപ്രതീക്ഷിതമായി വീട്ടിലേക്ക് വിരുന്നുവന്നാൽ ഇനി പരക്കംപായേണ്ട. വിരുന്ന്കാർക്കായി എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് 'ഹോട്ട് ഡ്രിംഗ്'. കടകളിൽ നിന്നും സാധാരണയായി വാങ്ങാറുള്ള ഡ്രിംഗുകൾക്കു പുറമെ വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതാണ് ഹോട്ട് ഡ്രിംഗ്. എങ്ങനെ ഹോട്ട് ഡ്രിംഗ് ഉണ്ടാക്കാമെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഈത്തപ്പഴം-6
ബദാം-12
കസ്കസ്-ആവശ്യത്തിന്
പഞ്ചസാര-1 ടീസ്പൂൺ
പാൽ-1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം പത്ത് മിനിറ്റ് ചൂടുവെള്ളത്തിൽ ഈത്തപ്പഴവും ബദാമും കുതിർത്തുവയ്‌ക്കുക. ശേഷം ഇവ രണ്ട് ടേബിൾ സ്‌പൂൺ പാലുകൂടി ഒഴിച്ച് മിക്‌സയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിനുശേഷം, ഒരു പാത്രത്തിൽ പാൽ നേരത്തെ എടുത്തുവച്ച ഒരു ഗ്ലാസ് പാൽ ചൂടാക്കുക. പാൽ ചൂടായി വരുമ്പോൾ ഒരു ടീസ്‌പൂൺ പഞ്ചസാര ചേർക്കുക. അരച്ചുവച്ചിരിക്കുന്ന ബദാമിന്റെയും ഈത്തപ്പഴത്തിന്റെയും പേസ്റ്റ് ഇതിലേക്ക് ചേർക്കുക. നന്നായിട്ട് ഇളക്കിയ ശേഷം തിളച്ച് വരുമ്പോൾ കുറുക്കിയെടുക്കുക. കസ്‌കസ് ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.