ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെ നീളുന്ന ഇതിഹാസ ജീവിതകഥയിലെ സുപ്രധാന മുഹൂർത്തങ്ങളെ കോർത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന 'മഹാഗുരു' മെഗാ പരമ്പരയെ കുറിച്ച് പരമ്പരയിൽ ഗുരുവായി അഭിനയിച്ച ജയൻദാസ്. പരമ്പരയിൽ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും 'മഹാഗുരു'വിലൂടെ ആദ്യമായാണ് അഭിനയത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഗുരുവിന്റെ നിയോഗമായി കരുതുന്നു. പുസ്‌തകത്തിൽ നിന്നും വായിച്ച അറിവിന് പുറമെ ഗുരുവിനെ ലോകത്തിന് മുന്നിലെത്തിക്കാൻ കൗമുദി തയ്യാറായതും നിയോഗമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.