ആലപ്പുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ കുട്ടനാട്ടിലെ കുസാറ്റ് ക്യാമ്പസിൽ സരസ്വതി പൂജ നടത്തുന്നതിന് അനുമതി. സരസ്വതി പൂജ നടത്തണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ നൽകിയ അപേക്ഷ നേരത്തെ കൊച്ചി സർവ്വകലാശാല വൈസ് ചാൻസിലർ നിരസിച്ചിരുന്നു. കോളേജ് ക്യാമ്പസിൽ മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കാൻ കഴിയില്ലെന്നാണ് വൈസ് ചാൻസിലറുടെ വിശദീകരണം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സരസ്വതി പൂജ നടത്താൻ കേരള സർവകാലാശാല വൈസ് ചാൻസിലർ അനുമതി നൽകിയത്.
ഇവിടെ ക്രിസ്‌മസടക്കമുള്ള ആഘോഷങ്ങൾ നടത്താറുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, ക്രിസ്‌മസ് മതപരമായ ആഘോഷമല്ലെന്നും ചാൻസിലർ ചൂണ്ടിക്കാട്ടി. ബീഹാറിൽനിന്നുള്ള വിദ്യാർത്ഥികളാണ് പൂജയ്ക്ക് വി.സിയോട് അനുവാദം ആവശ്യപ്പെട്ടത്. ജനുവരി ഒൻപത് മുതൽ 11 വരെ പൂജ നടത്താനാണ് വിദ്യാർത്ഥികൾ അനുമതി തേടിയത്. ആദ്യം വിസി അനുമതി നിഷേധിക്കുകയും സരസ്വതി പൂജ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കുകയും ചെയ്തു. ഇത് ഒരു മതനിരപേക്ഷ ക്യാമ്പസാണെന്ന് ഫ്രെബുവരി ഒന്നിന് പുറത്തിറങ്ങിയ നോട്ടീസിൽ ചാൻസിലർ വ്യക്തമാക്കി. മുൻപ് ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർങ്ങളുണ്ടായിരുന്നു. സംഘർഷം ശക്തമായതോടെ കോളേജ് നിശ്ചിത ദിവസത്തേക്ക് അടച്ച് പൂട്ടുകയും ചെയ്‌തിരുന്നു.