adv-jayasankar

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മുമ്പത്തെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്. ശാസ്‌താവിനെയല്ല, ശാസ്ത്രത്തെയാണ് ഈ സർക്കാരും ദേവസ്വം ബോർഡും വിശ്വസിക്കുന്നതെന്നും അയ്യപ്പ വിശ്വാസത്തേക്കാൾ പവിത്രമാണ് ആർത്തവ വിശ്വാസമെന്നും ജയശങ്കർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'സർക്കാരും ദേവസ്വം ബോർഡും വിശ്വാസികൾക്കൊപ്പമാണെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞു. ഇപ്പോഴും അതുതന്നെ ആവർത്തിക്കുന്നു: ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്.

ശാസ്താവിനെയല്ല, ശാസ്ത്രത്തെയാണ് ഈ സർക്കാരും ദേവസ്വം ബോർഡും വിശ്വസിക്കുന്നത്. അന്ധവിശ്വാസത്തേക്കാൾ ആക്ടിവിസത്തെ മാനിക്കുന്നു. അയ്യപ്പ വിശ്വാസത്തേക്കാൾ പവിത്രമാണ് ആർത്തവ വിശ്വാസം.

അതുകൊണ്ട്, ഞങ്ങൾ ആവർത്തിക്കുന്നു: സർക്കാരും ദേവസ്വം ബോർഡും ആർത്തവ വിശ്വാസികൾക്കൊപ്പമാണ്'.