ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഒരു വേദിയിൽ തന്നോട് പത്ത് മിനിറ്റ് നേർക്കുനേർ സംസാരിക്കാൻ നരേന്ദ്ര മോദിയെ കൊണ്ട് കഴിയുമോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹത്തിന് അതിന് കഴിയില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് ന്യൂനപക്ഷ സെല്ല് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്ന ബി.ജെ.പി വിചാരിക്കുന്നത് അവർ ഇന്ത്യയേക്കാൾ വലുതാണെന്നാണ്. ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരിൽ ഇരുന്ന് റിമോട്ടിൽ ഭരണം നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാൽ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ വോട്ടർമാർ കോൺഗ്രസിലാണ് പ്രതീക്ഷ അർപ്പിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
#WATCH Rahul Gandhi: I challenge the BJP, let Narendra Modi ji debate with me for 10 minutes on stage. He is scared, he is a 'darpok' person. pic.twitter.com/tjr1qkPI5l
— ANI (@ANI) February 7, 2019