obesity-

ഭക്ഷണക്രമത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ അമിതവണ്ണം കുറയ്ക്കാം ഒപ്പം ജീവിത ശൈലീരോഗങ്ങളെയും അകറ്റാം. ഭക്ഷണം കഴിക്കാൻ നിശ്ചിത സമയം തിരഞ്ഞെടുക്കുക . പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. കഴിവതും അത് വീട്ടിൽ നിന്നുതന്നെ കഴിയ്ക്കണം. ഭക്ഷണത്തിൽ പഴവർഗങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം.

ദിവസം 8- 10 ഗ്ലാസ് ശുദ്ധജലം കുടിക്കുക. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കണം. പകരം ഫ്രഷ് ജ്യൂസ് കുടിക്കാം. പഞ്ചസാര പരമാവധി ഒഴിവാക്കുക. ബേക്കറി , ഫാസ്റ്റ് ഫുഡ് എന്നിവ നിർബന്ധമെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രം കഴിക്കുക. ' ഡ്രൈ ഫ്രൂട്ട്സ് ദിവസം ഒരു നേരം കഴിക്കാം. കൊഴുപ്പ് അടങ്ങിയ രാത്രി ഭക്ഷണം അമിതവണ്ണം മാത്രമല്ല ഹൃദ്രോഗം ഉൾപ്പടെ രോഗങ്ങളും സമ്മാനിക്കുന്നു. രാത്രി സസ്യാഹാരം മാത്രം കഴിക്കുക. അത്താഴം ഉറക്കത്തിന് രണ്ട് മണിക്കൂർ മുൻപ് എങ്കിലും കഴിച്ചിരിക്കണം. ഭക്ഷണം നിയന്ത്രിച്ചതു കൊണ്ടുമാത്രം കാര്യമില്ല. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കണം.