വിക്രമിനെ നായകനാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മഹാവീർ കർണന്റെ ചിത്രീകരണത്തിന് തുടക്കമായി. ‘മഹാവീർ കർണ’യുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ചിത്രീകരണവുമായി ബന്ധപ്പെട്ട ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. കർണൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിയാൻ വിക്രം എത്തുന്നത്. ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആർ.എസ്. വിമൽ ഒരുക്കുന്ന ഇതിഹാസ ചിത്രമാണ് ‘മഹാവീർ കർണ’.
300 കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിന്നിൽ പ്രവർത്തിച്ച ടെക്നീഷ്യൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായാണ് ചിത്രീകരണം. 2020 പകുതിയോടെയാവും ചിത്രം തിയേറ്ററുകളിലെത്തുക.
Yes!! The journey has started, need all your prayers & wishes ❤️ #MahavirKarna #RollingSoon #ChiyaanVikram #Rsvimal pic.twitter.com/wbBbBUsj8w
— MahavirKarna (@MahavirKarna_) February 6, 2019