ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെയും കർണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും ചോദ്യം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നാളെ ചോദ്യം ചെയ്യും. നേരത്തെ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐയ്ക്ക് അനുമതി നൽകിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്.
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാർത്തി ചിദംബരത്തെ ഫെബ്രുവരി 28ന് സി.ബി.ഐ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി.ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എക്സ മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്.