ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കൊപ്പം കൈകോർക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറണ്ടിയുടെ ജെ.വി.എമ്മും ആർ.ജെ.ഡിയും സഖ്യത്തിന്റെ ഭാഗമാകും.
ലോക്‌സഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലും നിയമസഭയിൽ ജെ.എം.എം നേതാവ് ഹേമന്ദ് സോറന്റെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ നേരിടും.
ലോക്‌സഭയിൽ കൂടുതൽ സീറ്രുകൾക്ക് കോൺഗ്രസ് ശ്രമിക്കുമ്പോൾ നിയമസഭാ സീറ്റുകളിലാണ് ജെ.എം.എം കണ്ണുവയ്ക്കുന്നത്.