ന്യൂഡൽഹി: ഇന്റർനാഷണൽ ഇന്റലക്‌ച്വൽ പ്രോപ്പർട്ടി സൂചികയിൽ ഇന്ത്യയുടെ റാങ്കിൽ വൻ മുന്നേറ്റം. 2018ലെ 44-ാം സ്ഥാനത്തു നിന്ന് 36-ാം റാങ്കിലേക്കാണ് ഈ വർഷം ഇന്ത്യ കുതിച്ചു കയറിയത്. അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സാണ് 50 രാജ്യങ്ങളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞവർഷം 40ൽ 12.03 മാർക്കാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഈവർഷം 45ൽ 16.22 മാർക്ക് ഇന്ത്യ നേടി.
പേറ്റന്റ്, ട്രേഡ് മാർക്ക്, കോപ്പി റൈറ്ര്, വ്യാപാരങ്ങളുടെ രഹസ്യവിവര സുരക്ഷ എന്നിവ സംബന്ധിച്ച് കേന്ദ്രസർക്കാർ സ്വീകരിച്ച മികച്ച നയങ്ങളാണ് റാങ്കുയർത്താൻ ഇന്ത്യയ്ക്ക് സഹായകമായത്. അമേരിക്ക, ബ്രിട്ടൺ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് പട്ടികയിൽ യഥാക്രമം ഒന്നു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. 2018ലും ഈ രാജ്യങ്ങളുടെ റാങ്ക് ഇതുതന്നെ ആയിരുന്നു.