കൊച്ചി: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഗൈഡ് അഡ്വർടൈസിംഗിന്റെ സീനിയർ പാർട്‌ണർ ടി. വിനയ് കുമാറിന് മധുരൈ കാമരാജ് യൂണിവേഴ്‌സിറ്രിയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ഡോക്‌ടറേറ്ര് ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ മുൻ മലയാളം വകുപ്പ് മേധാവി പ്രൊഫ. വി.കെ. ശിങ്കാരപ്പണിക്കരുടെയും തൃശൂർ കണിമംഗലം തിരുനിലത്ത് പ്രസന്ന മേനോന്റെയും മകനാണ്. പത്മജയാണ് ഭാര്യ. സ്വാതികൃഷ്‌ണ വിനയൻ മകനാണ്.