bjp-

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം. കള്ളിക്കാട് അരുവികുഴിയിലെ ബിജെപി മേഖല പ്രസിഡന്റ് ദീപു, ഷിജു എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇരു വീടുകളുടേയും ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു.

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്ന പരിഹാരത്തിന് ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.