relationship

സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം കാരണം ഏറെ നേട്ടമുണ്ടാക്കിയ മേഖലയിലൊന്നാണ് പോൺ മൂവി വ്യവസായം. ഒരുകാലത്ത് നികൃഷ്‌ടമെന്നും പാപമെന്നും കരുതിപ്പോന്നിരുന്ന പോൺ ചിത്രങ്ങളെ യുവതലമുറ സ്വീകരിച്ചത് വളരെ പെട്ടെന്നാണ്. എന്നാൽ പോൺ ചിത്രങ്ങൾ കാണുന്നത് മനുഷ്യമനസിനെ താളംതെറ്റിക്കുമെന്നും സ്ഥിരമായി ഇത്തരം ചിത്രങ്ങൾ കാണുന്നത് രതിവൈകൃതങ്ങളിലേക്ക് നയിക്കുമെന്നും ചില പഠനങ്ങൾ അവകാശപ്പെട്ടിരുന്നു. അതേസമയം, പോൺ ചിത്രങ്ങൾ പങ്കാളിയുമായി ചേർന്ന് കാണുന്നത് പ്രണയ ജീവിതത്തിന്റെ ആയുസ് വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

1. പരസ്‌പരം പങ്കുവയ്‌ക്കുന്നത്
ഇരുമെയ്യുകൾ ഉരുകിയൊന്നായി പരസ്‌പരമെല്ലാം പങ്കുവയ്‌ക്കുന്ന പോൺ ചിത്രങ്ങൾ കാണുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ ഇഴയടുപ്പം കൂട്ടുമെന്ന് പഠനം പറയുന്നു.

2.പങ്കാളിയുടെ താത്പര്യങ്ങൾ അറിയാനുള്ള അവസരം
ചിലയാളുകൾ തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ പങ്കാളിയോട് തുറന്നുപറയാൻ മടിക്കുന്നവരാണ്. ചിലയാളുകൾക്ക് തങ്ങളുടെ ലൈംഗിക താത്പര്യങ്ങളെന്താണെന്ന് മനസിലാക്കാൻ പോലുമായെന്ന് വരില്ല. എന്നാൽ പോൺ ചിത്രങ്ങൾ കാണുന്നത് പരസ്‌പരം എന്താണ് ആഗ്രഹിക്കുന്നതെന്ന് സ്ത്രീയ്‌ക്കും പുരുഷനും മനസിലാക്കാനുള്ള ഉപാധിയായി പ്രവർത്തിക്കുമെന്ന് പഠനം പറയുന്നു.

3.തന്റെ പങ്കാളിയ്‌ക്ക് മറ്റൊരാളോട് താത്പര്യം തോന്നില്ലെന്ന ധാരണ തിരുത്തും
ചിലയവസരങ്ങളിൽ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ മറ്റൊരാളോട് താത്പര്യം തോന്നാം, അത് സ്വാഭാവികം മാത്രം. എന്നാൽ ഇത് മിക്കവരും അംഗീകരിച്ചെന്ന് വരില്ല. തന്റെ പങ്കാളിക്ക് തന്നോട് മാത്രമേ താത്പര്യം തോന്നാവൂ എന്ന് ശഠിക്കുന്നവരാണ് മിക്കവരും. എന്നാൽ പോൺ ചിത്രങ്ങൾ ഒരുമിച്ച് കാണുന്ന ദമ്പതിമാരിൽ, തന്റെ പങ്കാളിക്ക് മറ്റൊരാളോട് തോന്നുന്ന താത്പര്യം തികച്ചും സ്വാഭാവികമാണെന്ന് തിരിച്ചറിയാൻ കഴിയും.

4. എല്ലാം പങ്കുവയ്‌ക്കുന്നത് കിടപ്പുമുറിയിൽ മാത്രമല്ല
സ്വന്തം വീട്ടിലെ കിടപ്പുമുറി മാത്രമാണ് ഭൂരിപക്ഷം ദമ്പതികളും തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ ശമിപ്പിക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പോൺ ചിത്രങ്ങൾ ഒരുമിച്ച് കാണുന്ന ദമ്പതിമാർ സ്വന്തം കിടപ്പുമുറിയുടെ പുറത്തും എല്ലാം പങ്കുവയ്‌ക്കാൻ ഒരിടമുണ്ടെന്ന് ചിന്തിക്കുന്നവരാണെന്ന് പഠനം പറയുന്നു. ജീവിത സന്തോഷത്തിന് പുതുവഴികൾ തേടുന്ന ഇവരുടെ പ്രണയബന്ധത്തിന് എന്നും പുതുമ നിലനിൽക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു.

എന്നാൽ, എല്ലാ ദമ്പതിമാരിലും ഈ പരീക്ഷണങ്ങൾ വിജയകരമാകണമെന്നില്ല. ചില ദമ്പതിമാരിൽ മേൽപ്പറഞ്ഞതിന് വിപരീതമായ കാര്യങ്ങളായിരിക്കും സംഭവിക്കുകയെന്നും പഠനം പറയുന്നു. എത്രനല്ലതാണെന്ന് പറഞ്ഞാലും തന്റെ പങ്കാളിയുടെ താത്പര്യം കൂടി മാനിച്ചാകണം ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കാനെന്നുമുള്ള മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.