കൊല്ലം: കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. ചവറ ചെക്കാട്ടുകിഴക്കതിൽ എൻ. ശങ്കരൻ ആചാരിയുടെയും നാണിഅമ്മയുടെയും മകളാണ്. കഥകളി രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാതിരുന്ന കാലഘട്ടത്തിലാണ് പാറുക്കുട്ടിയുടെ രംഗപ്രവേശം.
കാമൻകുളങ്ങര എൽ.പി സ്കൂളിലും ചവറ ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം എസ്.എൻ വിമൻസ് കോളേജിൽ നിന്നും പ്രീ യൂണിവേഴ്സിറ്റിയും തുടർന്ന് ഫാത്തിമ മാതാ കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബി.എ ബിരുദവും നേടി.
കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. മകൾ കലാമണ്ഡലം ധന്യ.