മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ വ്യാപാര മേഖല, ധന നിക്ഷേപം നടത്തും, മാന്യമായ പെരുമാറ്റ രീതി ഉണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉൾപ്രേരണ വർദ്ധിക്കും, ചുമതല വർദ്ധിക്കും, അനുചിത പ്രവൃത്തികൾ ഒഴിവാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പരസ്പര വിശ്വാസം, കൂട്ടുകച്ചവടത്തിൽ നേട്ടം, ആദർശങ്ങൾ നടപ്പാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ത്യാഗങ്ങൾ സഹിക്കേണ്ടിവരും വരവും ചെലവും തുല്യമായിരിക്കും. ഔദ്യോഗിക ചർച്ചകൾ വേണ്ടിവരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സന്ധിസംഭാഷണം വേണ്ടിവരും. മാനസിക സംഘർഷം ഉണ്ടാകും. വിശ്വസ്ത സേവനം ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സുരക്ഷാപദ്ധതിയിൽ നിക്ഷേപം. ശാന്തിയും സന്തോഷവും. ആരോഗ്യം തൃപ്തികരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വികസന പ്രവർത്തനങ്ങൾ നടത്തും. സ്വയം പര്യാപ്തത ആർജ്ജിക്കും. യാത്രകൾ വേണ്ടിവരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മെച്ചപ്പെട്ട പ്രതികരണം. ചർച്ചകൾ നയിക്കാൻ അവസരം. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മസംതൃപ്തിയുണ്ടാകും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. വിട്ടുവീഴ്ചാ മനോഭാവം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനുമോദനങ്ങൾ ലഭിക്കും. അഭ്യൂഹങ്ങളെ അതിജീവിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അബദ്ധങ്ങൾ ഒഴിവാകും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. നിബന്ധനകൾ പാലിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ചിന്തിച്ച് പ്രവർത്തിക്കും. കർമ്മപദ്ധതികൾ ഏറ്റെടുക്കും.