social-media

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ രണ്ട് ദിവസമായി മണിക്കൂറുകളോളം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്. ഭർത്താവിനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് കൊണ്ട് വിട്ടും, തിരികെ വിളിക്കാൻ കാത്ത് നിന്നും പ്രിയങ്ക ഗാന്ധിയും വാർത്തകളിൽ ഇടം നേടിയിരുന്നു. പാർട്ടിയിൽ തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാൻ പോയത് റോബർട്ട് വാദ്രയെ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ഇറക്കിവിട്ടതിന് ശേഷമായിരുന്നു. പ്രിയങ്കയുടെ ഈ പ്രവർത്തിയെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത് വന്നു.

നാട്ടിൽ പെറ്റികേസിൽ പെടുന്ന ആണുങ്ങൾക്കൊപ്പം പോലും പൊലീസ് സ്റ്റേഷൻവരെ കൂട്ട്‌പോകാൻ ഭാര്യമാർ മടികാട്ടുമെന്നും എന്നാൽ ഇവിടെ ഇത്തരം ഒരു സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി മാതൃകയായി എന്നാണ് ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ കൊണ്ട് വിട്ടശേഷം പാർട്ടിയാഫീസിൽ എത്തി അണികളുടെ ആവേശതിമിർപ്പിന്നിടയിൽ അവർ ജനറൽസിക്രട്ടറിയുടെ ചുമതയേറ്റത്. രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സൈക്കിളിൽ ഡബിൾ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളിൽ കുടുങ്ങുന്ന ഭർത്താക്കന്മാർക്ക് പോലീസ് സ്റ്റേഷൻ വരെയെങ്കിലും കൂട്ടുവാരാൻ നമ്മുടെയൊക്കെ ഭാര്യമാർ മടിക്കുന്നിടത്താണ് ഒരു ഭാര്യ
നമുക്ക് മാതൃകയായി മാറിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ
അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ എൻഫോഴ്സ്‌മെന്റ് ആപ്പീസിൽ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാർട്ടിയാപ്പീസിൽ എത്തി അണികളുടെ ആവേശതിമിർപ്പിന്നിടയിൽ
ജനറൽസിക്രട്ടറിയുടെ ചുമതയേറ്റത്.
രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ !
ഇത് ഭാരത ഭാര്യമാർക്ക് ഒരു
മാതൃകയാവട്ടെ