milk-

മലപ്പുറം വിദ്യാലയങ്ങളിൽ കുട്ടികൾക്കായി വാങ്ങുന്ന പാൽ അന്യനാട്ടിൽ നിന്നും വരുന്നതാണെന്ന സംശയം ഉയരുന്നു. ഒന്നാം ക്ലാസ് മുതൽ എട്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 150 മില്ലീ ലിറ്റർ പാൽ വീതം രണ്ട് ദിവസങ്ങളിലായി നൽകുന്ന സർക്കാർ പദ്ധതിയിലാണ് അന്യനാട്ടിലെ പാൽ ഉപയോഗിക്കുന്നതായി സംശയം ഉയരുന്നത്. കേരളത്തിന്റെ സ്വന്തം മിൽമയുമായി ചേർന്നാണ് വിദ്യാർത്ഥികൾക്ക് ആരോഗ്യം നൽകുന്ന ഈ പദ്ധതി ആരംഭിച്ചിരുന്നത്.

എന്നാൽ കേരളത്തിലെ വടക്കൻ ജില്ലകളിലെ തിരൂർ തുടങ്ങിയ മേഖലകളിലെ സ്‌കൂളുകളിൽ പാൽ നേരിട്ട് ക്ഷീര സഹകര സ്ഥാപനങ്ങളിൽ നിന്നും വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പ്രാദേശിക സൊസൈറ്റികൾക്ക് വലിയ അളവിൽ പാൽ നൽകാൻ കഴിയാതെ വന്നതോടെയാണ് ബദൽ നീക്കങ്ങൾ വേണ്ടി വന്നത്. ഒരു സ്‌കൂളിന് 150 ലിറ്ററോളം പാൽ ആവശ്യമായി വന്നതോടെയാണ് ഇത്.

തെക്കൻ മേഖലയെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ മിൽമയ്ക്ക് അധികമായി ശേഖരിക്കുന്ന പാൽ തലവേദനയായിരിക്കുമ്പോഴാണ് സ്‌കൂളുകൾ മിൽമയെ ഒഴിവാക്കുന്നത്. അധികം സംഭരിക്കുന്ന പാൽ ഇപ്പോൾ സംസ്ഥാനത്തിന് പുറത്ത് കൊണ്ട് പോയി പാൽപ്പൊടിയാക്കി വിൽക്കുകയാണ് മിൽമ ചെയ്യുന്നത്. അതെ സമയം സ്‌കൂളുകളിൽ വിതരണം ചെയ്യുന്ന പാൽ അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഗുണമേൻമ കുറഞ്ഞതാണെന്ന സംശയമാണ് രക്ഷിതാക്കൾ ഉയർത്തുന്നത്. പാലിന്റെ ഗുണമേൻമ പരിശോധിക്കാൻ സംവിധാനമൊരുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. വടക്കൻ കേരളത്തിൽ ഗുണനിലവാരമില്ലാത്ത പാൽ ധാരാളമായി എത്തുന്നതായി മിൽമയും പരാതി നൽകിയിരുന്നു.

ഭർത്താവിനെ ചോദ്യം ചെയ്യാൻ കൊണ്ടുവിട്ടശേഷം പാർട്ടി ചുമതയേറ്റെടുത്ത ഭാര്യ, പ്രിയങ്ക ഗാന്ധിയെ ട്രോളി ജോയ് മാത്യു