1. റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെ മോദിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒരേ സമയം കാവല്‍ക്കാരനും കള്ളനും കളിക്കുന്നു. മോദി നേരിട്ട് ചര്‍ച്ച നടത്തിയെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് ശരിരായി. കോണ്‍ഗ്രസ് ഏറെ നാളായി ഇക്കാര്യം പറയുന്നുണ്ട്
2. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും സുപ്രീംകോടതിയില്‍ കള്ളം പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളുടെ 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി എന്നും വിമര്‍ശനം. മനോഹര്‍ പരീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ റഫാല്‍ വിഷയം ചര്‍ച്ച ആയില്ലെന്നും രാഹുല്‍ ഗാന്ധി. അതിനിടെ, റഫാല്‍ ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണിവരെ നിറുത്തി വച്ചു
3. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരിച്ചടി. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായ ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തി എന്ന് റിപ്പോര്‍ട്ട്. 2015 നവംബറില്‍ പ്രതിരോധ മന്ത്രിക്ക് മുന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി മോഹന്‍കുമാര്‍ അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ മാദ്ധ്യമം. വിഷയത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപടെല്‍ പ്രതിരോധ മന്ത്രാലയത്തെ മറികടന്ന്.
4. കരാറിന് ബാങ്ക് ഗ്യാരാന്റി വേണമെന്ന് പ്രതിരോധ മന്ത്രാലയം സെക്രട്ടറി. ഇന്ത്യന്‍ താത്പര്യ ഹനിക്കപ്പെടുന്നു എന്നും കത്തില്‍ പരാമര്‍ശം. ചര്‍ച്ചകള്‍ നടന്നത് മുപ്പത്തിയാറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ. ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് ഡെപ്യൂട്ടി എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം.
5. കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്ത് വന്നത് റഫാല്‍ ഇടപാടില്‍ അഴിമതി നടത്തിയിട്ടില്ലെന്നും ആരുടെയും ആനുകൂല്യം വേണ്ടെന്നും മോദി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെ. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി എന്നായിരുന്നു 2018 ഒകേ്ടാബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ തെളിവുകള്‍
6. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ ഇന്ന് ചേരും. പി.ബിയിലെ പ്രധാന ചര്‍ച്ചാ വിഷയം ബംഗാളില്‍ കോണ്‍ഗ്രസുമായി ഉള്ള സീറ്റ് ധാരണ നീക്കം. ബംഗാളിലെ സഖ്യത്തിനായി സി.പി.എം ബംഗാള്‍ ഘടകം നീക്കം തുടങ്ങിയിട്ട് ഏറെ നാളായി. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന കാരാട്ട് പക്ഷം നിലപാട് മയപ്പെടുത്തിയതോടെ പി.ബിയില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും
7. തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യവും ധാരണയും സംസ്ഥാന തലത്തില്‍ മാത്രമെന്ന നിലപാടില്‍ ആണ് സി.പി.എം. തമിഴ്നാട്ടിലും ആന്ധ്രയിലും കൂട്ടുകെട്ട് സംബന്ധിച്ചു ധാരണ ആയെങ്കിലും സീറ്റില്‍ വ്യക്തത ഇല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളും പി.ബിയില്‍ ചര്‍ച്ചയാവും. ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം എടുക്കും
8. ശബരിമല നിലപാടിലെ ദേവസ്വം ബോര്‍ഡിലെ ഭിന്നത രൂക്ഷമാകുന്നു. ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് എതിരെ ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. പത്മകുമാറിന്റേത് രാഷ്ട്രീയ നിയമനം. പത്മകുമാറിന്റെ പരസ്യ നിലപാടുകളിലെ അതൃപ്തി കോടിയോരിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ നിലപാടിനെ കുറിച്ച് തന്നോട് വിശദീകരണമോ റിപ്പോര്‍ട്ടോ തേടിയിട്ടില്ല.
9. എ.പത്മകുമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കോടിയേരിയോട് വിശദീകരണം നല്‍കിയിട്ടുണ്ടന്നെും ദേവസ്വം കമ്മിഷണര്‍. പ്രതികരണം, സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തില്‍ ദേവസ്വം കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഇന്നലെ പറഞ്ഞതിന് പിന്നാലെ. അതേസമയം, ദേവസ്വം കമ്മിഷണറെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് മന്ത്രി. ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല. ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കില്ലെന്നും മന്ത്രി. സുപ്രീംകോടതി വിധിയെ ബോര്‍ഡ് നേരത്തെ അംഗീകരിച്ചിരുന്നു എന്നും പ്രതികരണം
10. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ എടുത്ത നിലപാട് തന്നോട് ആലോചിക്കാതെ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പരാതിപ്പെട്ടിരുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായി വിവരം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്റ് വിളിക്കുമെന്നും സൂചന
11. ഐ.എന്‍. എക്സ് മീഡിയാകേസില്‍ മുന്‍ ധന മന്ത്രി പി. ചിദംബരത്തെ ഇന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ്‌ചോദ്യം ചെയ്യും.കേസില്‍ പി. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍കേന്ദ്ര നിയമമന്ത്രാലയം സി.ബി.ഐക്ക് അനുമതി നല്‍കിയത് കഴിഞ്ഞ ദിവസം. യു. പി. എ സര്‍ക്കാരില്‍ ചിദംബരം ധനകാര്യ മന്ത്രി ആയിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി ഐ.എന്‍.എക്സ് മീഡിയാ കമ്പനിക്ക് ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്നാണ്‌കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുളള കമ്പനിയാണ് ഐ.എന്‍.എക്സ് മീഡിയ
12. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ട പ്രകാരം 4.62 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അനുമതിയുള്ളു. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ സ്വീകരിച്ചു എന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് ഇതിന് എതിരെ അന്വേഷണം പ്രഖാപിച്ചപ്പോള്‍ ചിദംബരത്തെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിച്ചെന്നാണ് കേസ്. ഇതിന് പ്രതിഫലമായി കാര്‍ത്തി ചിദംബരത്തിന് കോടികള്‍ കോഴ നല്‍കിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു