mohanlal-modi

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതുവിധേനെയും മോഹൻലാലിനെ മത്സര രംഗത്ത് ഇറക്കാനുള്ള പ്രയത്നത്തിലാണ് ബി.ജെ.പിയും ആർ.എസ്.എസും. കേരളത്തിൽ 20 മണ്ഡലങ്ങളിൽ ഏതിൽ വേണമെങ്കിലും ലാലിനെ മത്സരിപ്പിക്കാൻ ഒരുക്കമാണെന്ന വാഗ്‌ദാനം വരെ ബി.ജെ.പി കേരള നേതൃത്വം മഹാനടന് മുന്നിൽ വച്ചു. എന്നാൽ അതിലൊന്നും പിടികൊടുക്കാൻ ലാൽ തയ്യാറായിരുന്നില്ല. മാത്രമല്ല രാഷ്‌ട്രീയം അല്ല അഭിനയം മാത്രമാണ് തന്റെ ജോലിയെന്ന് സൂപ്പർതാരം വ്യക്തമാക്കുകയും ചെയ്തും. അങ്ങനെയൊക്കെയാണെങ്കിലും എങ്ങനെയെങ്കിലും ലാലിനെ മത്സരിപ്പിക്കണമെന്നു തന്നെയാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഉദ്ദേശം.

എന്നാൽ ഇപ്പോഴിതാ കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മോഹൻലാൽ. സിനിമാ മേഖലയിലെ പൈറസിക്കെതിരെ നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ എടുത്ത തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് തന്റെ ട്വിറ്ററിലൂടെയാണ് ലാൽ മോദിസർക്കാരിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്. 'സംശയമൊന്നുമില്ല കേന്ദ്രസർക്കാരിന്റെ ഈ ചുവടുവയ്‌പ്പ് സിനിമാ മേഖലയിൽ ഒരു ഗെയിം ചെയ്‌ഞ്ചർ ആയിത്തീരുക തന്നെ ചെയ്യും' -ലാൽ ട്വിറ്ററിൽ കുറിച്ചു.

Cabinet approves the proposal to impose strict penalties against movie piracy. In fact, this step by The Government of India is undoubtedly going to be a game-changer to the film industry. #CinematographAct #AgainstPiracy @narendramodi Ji @PMOIndia pic.twitter.com/ZXSqrYqYyC

— Mohanlal (@Mohanlal) February 7, 2019


1952ലെ സെക്ഷൻ 6എ ആണ് ഭേദഗതി ചെയ്യുന്നത്. ഇതുപ്രകാരം സിനിമാ പൈറസിയ്‌ക്ക് പിടിക്കപ്പെടുന്നയാൾക്ക് മൂന്ന് വർഷം വരെ തടവും 10 ലക്ഷം പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക.

ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാം