hooch-tragody

സഹാരൻപൂർ: ഉത്തർപ്രദേശിൽ രണ്ടിടത്തായി നടന്ന വിഷമദ്യ ദുരന്തത്തിൽ 24പേർ മരിച്ചു. സഹാരൻപൂരിൽ പതിനാല് പേരും കൃഷി നഗറിൽ പത്ത് പേരുമാണ് മരിച്ചത്. ഇതുവരെ വ്യാജമദ്യം കഴിച്ച് 38 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് സംഭവത്തിന്റെ തുടക്കം. അന്ന് നാല് പേർ മരിച്ചിരുന്നു. ഖുഷിനഗറിൽ മൗനി അമാവാസി മേള എന്ന ഉത്സവപരിപാടിയിൽ പങ്കെടുക്കാനെത്തി വിഷമദ്യം കഴിച്ചവരാണ് മരിച്ചത്. ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിർത്തി ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഇവിടെ വ്യാജ മദ്യം വൻ തോതിൽ ലഭിക്കുന്നതായാണ് വിവരം.

ഇന്ന് രാവിലെ മരണസംഖ്യ അഞ്ചായി ഉയർന്നതിന് പിന്നാലെ സമീപസ്ഥലങ്ങളിൽ നിരവധിപ്പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു തുടങ്ങി. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നർക്ക് അമ്പതിനായിരം രൂപയുടെ സഹായധനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കാവൽക്കാരനും കള്ളനുമാണോ മോദി? 30,000 കോടിയുടെ കൊള്ള തെളിഞ്ഞു: രാഹുൽ