ലക്നൗ : ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ 38 പേർ മരിച്ചു. നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ സഹാരൻപൂരിൽ 16 പേരും ഖുശിനഗറിൽ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ 12 പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിലുളളവർക്ക് 50000 രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
ഗ്രാമത്തിലെ ഒരു ശവസംസ്കാരം ചടങ്ങിൽ പങ്കെടുത്ത് മദ്യം കുടിച്ചവർക്കാണ് വിഷബാധയേറ്റത്.
വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിർത്തി ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഇന്നലെ രാവിലെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.