ദുബായ് : വഴി പറഞ്ഞ് കൊടുത്തത് ഇഷ്ടപ്പെടാതിരുന്ന ടാക്സി ഡ്രൈവർ യുവാവിന്റെ വൃഷണം ചവിട്ടി പരിക്കേൽപ്പിച്ചു. അൽറെഫിയിലെ ബസ്റ്റോപ്പിൽ സുഹൃത്തിനെ വിളിക്കാനായി കാത്തിരുന്ന യുവാവാണ് അവിടെ എത്തിയ മറ്റൊരാൾക്ക് ബസിൽ യാത്രചെയ്യാനുള്ള വഴി പറഞ്ഞ് കൊടുത്ത്.
എന്നാൽ ഈ സമയം ഇവർക്ക് സമീപം ഉണ്ടായിരുന്ന ടാക്സി ഡ്രൈവർ വഴി പറഞ്ഞ് കൊടുത്തയാളെ അകാരണമായി തൊഴിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്യാനെത്തിയയാളെ ബസിൽ കയറ്റിവിട്ടുവെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ യുവാവിന്റെ വൃഷണം ഭാഗികമായി തകരുകയും ഒരു ഭാഗം പിന്നീട് ആശുപത്രിയിൽ വച്ച് മുറിച്ച് മാറ്റുകയും ചെയ്തു. പൊലീസിന്റെ അന്വേഷണത്തിൽ മർദ്ദിച്ചത് പാക് പൗരനാണെന്നും ഇയാൾ അനധികൃതമായി ടാക്സി ഓടിക്കുകയുമായിരുന്നു എന്നും മനസിലായി.
പൊലീസ് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും പൊലീസ് കുറ്റം ആരോപിക്കുകയും ചെയ്തു. ഇയാളെ ഒരു വർഷം തടവിനും ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.