sabarimala

തിരുവനന്തപുരം: ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്‌കുമാർ. തുലാ മാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. വിശ്വാസികൾ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാർ വ്യക്തമാക്കി.

നട തുറന്നിരിക്കുമ്പോൾ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസിൽ വിധി പ്രസ്‌താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസർ കൂട്ടിച്ചേർത്തു.