ps-sreedharan-pillai
p.s sreedharan pillai

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കാൻവേണ്ടി ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒന്നാം ഘട്ട ചർച്ച പൂർത്തിയായെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന അങ്ങേയറ്റം വിലകുറഞ്ഞതും 100 ശതമാനം കളവുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എമ്മും കോൺഗ്രസും ഒരുപോലെ വർജ്ജ്യമാണ്. തോട്ടികൊണ്ട് പോലും തൊടാൻ തയ്യാറല്ല.

മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്ര പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം വിലകുറഞ്ഞ പ്രസ്താവന നടത്തുന്നത്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ പദവിയെക്കുറിച്ചെങ്കിലും ഒാർക്കണമായിരുന്നു. ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ എവിടെ വച്ച് എപ്പോൾ എന്ന് ചെന്നിത്തല വിശദീകരിക്കണം.

കോൺഗ്രസും സി.പി.എമ്മും പലയിടങ്ങളിലും കൈകോർക്കുകയാണെന്നും കളിപ്പിക്കലാണ് കോൺഗ്രസിന്റെ തൊഴിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീറ്റ് ധാരണയായി

ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് ഏതാണ്ട് ധാരണയായിട്ടുണ്ട്. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയും പൂർത്തിയായി. പുതുമുഖങ്ങൾക്ക് അവസരം നൽകും. സമുദായ സംഘടനകൾക്ക് ബി.ജെ.പിയോട് ഉണ്ടായിരുന്ന തൊട്ടുകൂടായ്മ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.