രാജ്യത്തിന്റെ കാർഷികവ്യവസ്ഥയിൽ കേരളത്തിന് വലിയ പങ്കാണ് ഉള്ളത്. കാർഷിക മേഖല ഒരു ഉപജീവനത്തിനുള്ള വഴിയിൽ നിന്നും വ്യവസായിക മേഖലയായി മാറിയിരിക്കുകയാണ് ഇപ്പോൾ. കീടനാശിനിയുടെ സഹായത്താൽ ചെറിയ തുകയ്ക്ക് കൂടുതൽ ലാഭം നേടുന്ന വഴി നോക്കുകയാണ് കർഷകർ.
വർദ്ധിച്ച് വരുന്ന കീടനാശിനി പ്രയോഗത്താൽ മണ്ണിനും ജലത്തിനും ഉണ്ടാവുന്ന മാറ്റങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മാന്തോട്ടങ്ങളിലും തേയില എസ്‌റ്റേറ്റുകളിലുമാണ് കേരളത്തിൽ കീടനാശിനികൾ അധികവും ഉപയോഗിക്കുന്നത്.കൗമുദി ചാനലിലെ നേർക്കണ്ണ് എന്ന പരിപാടി ഇതിന്റെ ഭീകരത പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നു.