bjp

ന്യൂഡൽഹി : വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്തെ അഞ്ച് കോടി ഭവനങ്ങളിൽ പാർട്ടി ആശയങ്ങളെത്തിക്കുവാനുള്ള പദ്ധതി തയ്യാറാക്കി ബി.ജെ.പി. ഇതിന്റെ ഭാഗമായി എന്റെ കുടുംബം ബി.ജെ.പി കുടുംബം എന്ന പ്റചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പാർട്ടി. രാജ്യമെമ്പാടും അലയടിക്കുന്ന ഈ പ്റചരണം അടുത്ത ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ബി.ജെ.പി വക്താവ് ഡൽഹിയിൽ നടത്തിയ പത്റസമ്മേളനത്തിൽ അറിയിച്ചു.

അഞ്ച് കോടി ഭവനങ്ങളിൽ ബി.ജെ.പി പതാക എത്തിക്കുന്ന പ്റവർത്തനങ്ങളിൽ താഴേതട്ടിലുള്ള പ്റവർത്തകർ ഏർപ്പെടും.മാർച്ച് രണ്ട് വരെ ഇത്തരത്തിൽ പ്റചരണം സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. അതിന് മുൻപേ തിരഞ്ഞെടുപ്പ് ചൂട് അണികളിലേക്കെത്തിക്കുവാനാണ് ബി.ജെ.പി ദേശീയ നേതൃത്വം പ്റചരണ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.