bob

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ രണ്ട് പുതിയ സേവിംഗ്‌സ് ബാങ്ക് സ്‌കീമുകൾ അവതരിപ്പിച്ചു. ബറോഡ മഹിള ശക്തി സേവിംഗ്‌സ് അക്കൗണ്ട്, ബറോഡ സീനിയർ സിറ്രിസൺ പ്രിവിലേജ് സേവിംഗ്‌സ് അക്കൗണ്ട് എന്നിവയാണവ. ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പി.എസ്. ജയകുമാർ,​ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്.എൽ. ജെയിൻ എന്നിവർ ചേർന്ന് പദ്ധതികൾ പുറത്തിറക്കി.

ബറോഡ സമൃദ്ധി ഡെപ്പോസിറ്ര് സ്‌കീം എന്ന ഫിക്‌സഡ് ഡെപ്പോസിറ്ര് പദ്ധതിയും ബാങ്ക് അവതരിപ്പിച്ചു. 444 ദിവസ കാലാവധിയുള്ള പദ്ധതിയാണ്. 7.15 ശതമാനം പലിശയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയും ലഭ്യമാണ്. ജനറൽ മാനേജർ ഡോ. ജവഹർ കർണാവത് പദ്ധതികൾ പരിചയപ്പെടുത്തി.