നെയ്‌വേലി: സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്ത്. സർവീസസിനെതിരായ യോഗ്യതാ റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയാണ് കേരളം പുറത്തായത്. മൂന്ന് കളിയിൽ ഒരു ഗോൾ പോലും നേടാതെയാണ് കേരളത്തിന്റെ മടക്കം.