തൃശൂർ: കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌കാരം നടി ഷീലയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ കമൽ എന്നിവർ ചേർന്നാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ആർട്ടിസ്റ്റ് കുട്ടി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്‌കാരം 25ന് കൊടുങ്ങല്ലൂർ വടക്കേനടയിൽ നടക്കുന്ന ഭാസ്‌കര സന്ധ്യയിൽ നൽകും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ സി.സി. വിപിൻ ചന്ദ്രൻ, സി.എസ്. തിലകൻ, ബക്കർ മേത്തല, ബേബി റാം എന്നിവർ പങ്കെടുത്തു.