തിരുവനന്തപുരം: കരുമം കൊല്ലംതോപ്പ് ലെയ്ൻ സെക്കൻഡ് സ്ട്രീറ്റ് ടി.സി 56 /2502(1) 'സുജാത'യിൽ ഉഷ ബി. ഉണ്ണിത്താൻ (65) നിര്യാതയായി. ചെങ്ങന്നൂർ വലിയകൊട്ടാരത്തിൽ പരേതരായ ഗോപാലൻ നായർ- ഭാർഗ്ഗവി പിള്ള ദമ്പതികളുടെ ഇളയ മകളാണ്. ഭർത്താവ് കെ.ബി. ഉണ്ണിത്താൻ. മക്കൾ സംഗീത, ജയകൃഷ്ണൻ. മരുമകൻ സി.പി. ശ്രീഹർഷൻ (പൊളിറ്റിക്കൽ കറസ്പോണ്ടന്റ്, കേരളകൗമുദി). സഹോദരങ്ങൾ പരേതയായ ഭാസുരാ ദേവി (സി.പി.എം നേതാവും മുൻ എം.പിയുമായ പരേതനായ പി.കെ കുഞ്ഞച്ചന്റെ ഭാര്യ), പരേതനായ വിപിനചന്ദ്രൻ, സത്യശീലൻ. സംസ്കാരം നാളെ (ശനി- 9-2-2018) ഉച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ.
ഫോൺ 9946108241, 9946552757.