ഗുരുവായൂർ: ദേവസ്വംവക ഫ്രീസത്രം കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ പുരുഷന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം . വെള്ളിയാഴ്ച രാവിലെ പരിസരം വൃത്തിയാക്കാനെത്തിയ ദേവസ്വം ജീവനക്കാരാണ് മൃതദേഹം കണ്ടത്. 45- 50നിടയിൽ പ്രായം തോന്നിക്കും. കിണറ്റിൽ ഒരു പട്ടിക്കുട്ടിയുമുണ്ടായിരുന്നു. പട്ടിക്കുഞ്ഞിനെ പുറത്തെടുത്തശേഷം നീണ്ട പരിശ്രമത്തിലാണ് ഫയർഫോഴ്‌സും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തത്.
കെ.എ.പി ബറ്റാലിയനിലെ 200ൽ താഴെവരുന്ന പൊലീസുകാരാണ് ഗുരുവായൂർ ദേവസ്വം ഫ്രീസത്രത്തിൽ താമസിക്കുന്നത്. കിണറ്റിൽ ഇയാൾ വീഴാനുണ്ടായ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.