തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ഐറ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ നയൻസ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. മേഘദൂതം എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഗാനം അതിമനോഹരം എന്നാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചത്. നയൻതാരയ്ക്കു പുറമെ കലൈയരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീലയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഈ വർഷം നയൻ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. സർജുൻ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സർജുൻ. പിന്നീട് അദ്ദേഹം ‘എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.
ചിത്രത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.