കൊച്ചി: ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളുമായി ഐ.സി.ഐ.സി.ഐ ബാങ്ക് എഫ്.ഡി. എക്‌സ്‌ട്ര ശ്രേണിയിൽ സ്ഥിര, റെക്കറിംഗ് നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു. ടേം ഇൻഷ്വറൻസ്, ഭവന-വാഹന വായ്‌പകളുടെ തുടക്കത്തിലെ പണമടയ്ക്കൽ, റിട്ടയർമെന്റ് പ്ളാനിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാ പരിപാടികൾ തുടങ്ങിയ ആവശ്യങ്ങൾ നേരിടാനാകും വിധം രൂപകല്‌പന ചെയ്‌ത നിക്ഷേപ പദ്ധതികളാണിവ.
'എഫ്.ഡി ലൈഫ്" പദ്ധതിയിൽ 18-50 വയസുള്ളവർക്ക് ചേരാം. നിക്ഷേപ വളർച്ചയും ഒരുവർഷത്തേക്ക് സൗജന്യ ടേം ഇൻഷ്വറൻസിലൂടെ സുരക്ഷിതത്വവും നൽകുന്ന പദ്ധതിയാണിതെന്ന് ബാങ്കിന്റെ റീട്ടെയിൽസ് ലയബിലിറ്രി വിഭാഗം മേധാവി പ്രണവ് മിശ്ര പറഞ്ഞു. നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ ഓരോ മാസവും ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ അസറ്ര് മാനേജ്‌മെന്റ് കമ്പനിയുടെ മ്യൂച്വൽ ഫണ്ടുകളിൽ എസ്.ഐ.പിയായി നിക്ഷേപിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് എഫ്.ഡി. ഇൻവെസ്‌റ്ര്. സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും കാലാവധിക്ക് ശേഷം ഉപഭോക്താക്കൾക്ക് യോജിച്ച രീതിയിൽ തിരികെ ലഭിക്കുന്ന എഫ്.ഡി. ഇൻകം പദ്ധതിയും ബാങ്ക് അവതരിപ്പിച്ചു.