newss

1. ദേവസ്വം ബോര്‍ഡിലെ തര്‍ക്കത്തില്‍ നിലപാട് തിരുത്തി പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് പദ്മകുമാര്‍. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. റിപ്പോര്‍ട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുക ആയിരുന്നു. ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സര്‍ക്കാരിന് ഒപ്പമാണ് താന്‍.

2. സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാദ്ധ്യമസൃഷ്ടിയാണ്. ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ല. നവംബറില്‍ കാലാവധി അവസാനിക്കുന്നത് വരെ സ്ഥാനത്ത് തുടരും. ബോര്‍ഡ് പ്രസിഡന്റ് നിലപാട് അറിയിച്ചത് പദ്കുമാറിനെ മാറ്റിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെ. എ. പദ്മകുമാറിന്റെ പരസ്യ പ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് നേരത്തെ ദേവസ്വം കമ്മിഷണര്‍ എന്‍ വാസു വ്യക്തമാക്കിയിരുന്നു.

3. അതിനിടെ, ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചു. സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല. മണ്ഡലക്കാലത്താണ് സാവകാശം ചോദിച്ചിരുന്നത്. സാവകാശ ഹര്‍ജി നല്‍കിയപ്പോള്‍ തന്നെ വിധിയെ അംഗീകരിച്ചിരുന്നു. ബോര്‍ഡ് കോടതിയില്‍ പറഞ്ഞതിനെ പുരോഗമന ശക്തികള്‍ പിന്തുണയ്ക്കുമെന്നും കോടിയേരി

4. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനക്ക് ഹാജരാക്കും. നുണ പരിശോധനക്ക് തയ്യാറെന്ന് എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ച് സാബു മോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേര്‍. കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിന് ഉള്ളില്‍ വിഷാംശം കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളോട് നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത് ഈ സാഹചര്യത്തില്‍

5. കേസില്‍ ഹൈക്കാടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുദ്ധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍. എല്‍. വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍. തുര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് 2017 മെയില്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങിയിരുന്നു.

6. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യം ഇല്ലെന്ന് കോടതി. കുഞ്ഞനന്ദനെ അനുകൂലിച്ച് നിലപാട് എടുത്ത സര്‍ക്കാര്‍ അഭിഭാഷകനും ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയില്‍ രാഷ്ട്രീയം പറയേണ്ടെന്ന് വിമര്‍ശനം. കോടതിയുടെ വിമര്‍ശനം, പരോളില്‍ ഇറങ്ങി രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന അഭിഭാഷകന്റെ വാദത്തില്‍.

7. ഹൈക്കോടതിയുടെ വിമര്‍ശനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളതിനാല്‍ ചികിത്സക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കുഞ്ഞനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍. ചികിത്സ പൂര്‍ത്തിയാക്കന്‍ എത്ര സമയം വേണമെന്നും ആശുപത്രിയില്‍ കുടുംബാംഗങ്ങളെ കൂടെ നിര്‍ത്താന്‍ അനുവദിച്ചാല്‍ മതിയോ എന്നും കോടതി ആരഞ്ഞു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി

8. റഫാല്‍ ഇടപാടില്‍ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍. ഇടപാടില്‍ താന്‍ എഴുതിയ കുറിപ്പ് ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയെ കുറിച്ചായിരുന്നു എന്ന് ജി.മോഹന്‍കുമാര്‍. കരാറിലെ പൊതു കാര്യങ്ങളും വ്യവസ്ഥകളും പരാമര്‍ശിച്ചിരുന്നു. അത് എഴുതിയ കുറിപ്പിന്റെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപാടില്‍ ഇടപെട്ടിട്ടില്ല. യുദ്ധവിമാനങ്ങളുടെ വിലയെപ്പറ്റി കുറിപ്പിലില്ല

9. ഇടപാടുകള്‍ നടക്കുമ്പോള്‍ വിവിധ നിലപാടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമെന്നും മോഹന്‍കുമാര്‍. മുന്‍ പ്രതിരോധ സെക്രട്ടറിടെ വിശദീകരണം ദേശീയ മാദ്ധ്യമം പുറത്ത് വിട്ട കുറിപ്പിന് വിപരീതം. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് മുന്‍ പ്രതിരോധ മന്ത്രി നല്‍കിയ മറുപടി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം അതിരുകടന്നത് എന്ന് കുറിപ്പില്‍ പരാമര്‍ശം. പി.എം.ഒയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശം. പരീക്കറുടെ കുറിപ്പ് 2016 ജനുവരി 11ന്.

10. റഫാലിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും നേരത്തെ ന്യായീകരിച്ചിരുന്നു. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രം. അതിനെ ഇടപെടലായി വ്യാഖ്യാനിക്കേണ്ടത് ഇല്ല. ഫയലിലെ എല്ലാ വിവരങ്ങളും പത്രവാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് അതേ ഫയലില്‍ തന്നെ മറുപടി നല്‍കിയിരുന്നു. അത് മറച്ചുവച്ചാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും ന്യായീകരണം. പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും നിര്‍മ്മല സീതാരാമന്‍.

11. കര്‍ണാടകയിലെ രാഷ്ട്രീയ തര്‍ക്കം പുതിയ തലത്തിലേക്ക്. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സിദ്ധരാമയ്യ. നടപടി ആവശ്യപ്പെട്ടത് രമേഷ് ജര്‍ക്കിഹോളി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര, കെ. മഹേഷ് എന്നിവര്‍ക്ക് എതിരെ. നിയമസഭാകക്ഷി സമ്മേളനത്തിലും ബഡ്ജറ്റിലും പങ്കെടുത്തില്ല. വിശദീകരണം തൃപ്തികരമല്ലെന്നും സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി.