modi-

കൊൽക്കത്ത​ : കള്ളൻമാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി സത്യാഗ്രഹം നടത്തിയ ആദ്യമുഖ്യമന്ത്രിയാണ് മമതാ ബാനർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാ​ര​ദ ചി​ട്ടി​ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം. രാ​ജ്യച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പ​ക​ലും രാ​ത്രി​യു​മാ​യി ഒ​രു മു​ഖ്യ​മ​ന്ത്രി ക​ള്ള​ന്മാ​രെ സം​ര​ക്ഷി​ക്കാ​നാ​യി ധ​ർ​ണ​യി​രു​ന്ന​തെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.

ജൽപായ്ഗുഡിയിൽ 1938 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് തറക്കല്ലിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തിയത്. മമത ബാനർജിയുടേത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന്റെ രണ്ടാം ഭാഗമാണ്.
ത്രിപുരയിൽ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബി.ജെ.പി ചരിത്രമെഴുതുമെന്ന് മോദി പറഞ്ഞു.

ജനങ്ങളെ സിൻഡിക്കേറ്റുകൾക്ക് വിട്ടുകൊടുത്ത് മമത പ്രധാനമന്ത്രിയാകാൻ ശ്രമിക്കുകയാണ്. ബംഗാളിൽ ക്രമസമാധാനം തകർന്നു. യുവാക്കൾ തൊഴിലുതേടി നാടുവിടുകയാണ്. മമത സർക്കാർ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. മമതയ്ക്ക് ഭയം ബംഗാളിലെ ജനങ്ങളെയാണെന്നും മോദി പറഞ്ഞു.