കൊല്ലം: വടക്കുംഭാഗം ലേക്ദർശൻ അക്ഷയയിൽ-ഹൗസ് നമ്പർ 45- എൻ. സുധാകരൻ (റിട്ട.മജിസ്ട്രേട്ട്- 81) നിര്യാതനായി. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ചികിത്സലായിരിക്കെ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ നടക്കും.
നെല്ലിമുക്ക് മുക്കുവിളയിൽ പരേതനായ ടി.എം. നാണുവിന്റെയും ആനേപ്പിൽ പരേതയായ കല്യാണിഅമ്മയുടെയും മകനാണ്. 1972 ൽ പുനലൂർ കോടതിയിൽ ജുഡിഷ്യൽ മജിസ്ട്രേട്ടായി. ആലുവ, ഇരിങ്ങാലക്കുട, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. വിരമിച്ചശേഷം ശങ്കേഴ്സ് ആശുപത്രിയിൽ സ്പെഷ്യൽ ഓഫീസറായി. ശ്രീനാരായണ സാംസ്കാരിക സമിതി മാനേജിംഗ് കമ്മിറ്റി അംഗം, എസ്.എൻ എഡ്യൂക്കേഷണൽ സൊസൈറ്റി അംഗം, പുത്തൂർ ആയുർവേദ ഹോസ്പിറ്റൽ ഭരണസമിതി അംഗം, ശ്രീനാരായണ ഫാമിലി ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. ബേബി സരോജ (റിട്ട. പ്രൊഫസർ എസ്.എൻ. കോളേജ്, കൊല്ലം). മക്കൾ: ഷാഹിന സുധാകരൻ (പ്രൊഫസർ, എസ്.എൻ പോളിടെക്നിക്, കൊട്ടിയം), വിനീത സുധാകരൻ (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, മുള്ളുവിള). മരുമക്കൾ: ജി.ഡി. വിനോദ് (ജനറൽ മാനേജർ, എം.സി.ടി.സി, മസ്കറ്റ്), അനിൽ സുകുമാരൻ (ജ്യോതിസ്, ഫ്രോസൺ ഫുഡ്സ്, കൊല്ലം). ഫോൺ: 9446107029.