minister-c-ravindranath
minister c ravindranath

കോഴിക്കോട്: അടുത്ത അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളം വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ചീക്കിലോട് എ.യു.പി.സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി.
സംസ്ഥാനത്തൊട്ടാകെ 45,000 ക്ലാസ്‌റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു. ക്ലാസ്‌റൂമുകൾ മാത്രമല്ല പാഠ്യപദ്ധതികളും അദ്ധ്യാപനരീതികളും മാറും. അതിനായി അദ്ധ്യാപകർക്ക് മികച്ച പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ യജ്ഞം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ മാറ്റി. പഠനത്തിനു വേണ്ടിയുള്ള പഠനമായിരുന്നു ഇതുവരെ നടന്നിരുന്നത്. എന്നാൽ പൊതു വിദ്യാഭ്യാസ യജ്ഞം വിദ്യാഭ്യാസത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.