sharafudeen-

തിരുവനന്തപുരം : കോളേജ് കാമ്പസിൽ അതിഥിയായി എത്തിയ നടനെ വരവേറ്റത് വിദ്യാർത്ഥികളുടെ പൊരിഞ്ഞ തല്ല്. സാധാരണ ഗതിയിൽ ഏത് സെലിബ്രിറ്റിയും പരിപാടി ഒഴിവാക്കി സ്ഥലം കാലിയാക്കും. എന്നാൽ അടിപിടിയെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ ഇടികൂടുന്ന വിദ്യാർത്ഥികൾക്കിടയിലൂടെ നൈസായി താരം നടന്നു നീങ്ങി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലുമായി.

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ ഗിരിരാജൻ കോഴിയായി പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയ ഷറഫുദ്ദിനാണ് മാസ് എൻട്രിയിലൂടെ സോഷ്യൽ മീഡിയയിൽ താരമായത്. അടിക്കൂട്ടത്തിന് ഇടയിൽ നിന്നും നടന്ന് വരുന്ന ഷറഫുദ്ദിനെ ഹർഷാരവത്തോടെയാണ് കോളേജ് വിദ്യാർത്ഥികൾ സ്വീകരിക്കുന്നത്. ഷറഫുദ്ദീന്റെ മരണമാസ് എൻട്രി ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിഥി വന്നത് പോലും ശ്രദ്ധിക്കാതെ ഒരുഭാഗത്ത് അടി പുരോഗമിക്കുമ്പോഴായിരുന്നു ഷഫറുദ്ദിന്റെ വരവ്.